യുഎഇയിൽ പൊതുഗതാഗതം താത്കാലികമായി നിർത്തിവയ്ക്കും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ യുഎഇയിൽ പൊതുഗതാഗതം താത്കാലികമായി നിർത്തിവയ്ക്കും. ഇന്ന് രാത്രി എട്ട് മുതൽ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബായ് മെട്രോ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത സംവിധാനവും നിർത്തിവയ്ക്കുന്നത്.

പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. രാജ്യത്തൊട്ടാകെ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് എന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭക്ഷണ ശാലകൾ, സഹകരണ സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ എന്നിവയുടെ പ്രവർത്തനത്തിന് തടസമുണ്ടാവില്ല.

 

Story Highlights: Public transport in the UAE will be suspended, covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top