ഫേസ്ബുക്ക് ജിയോയുടെ ഓഹരി വാങ്ങാൻ ഒരുങ്ങുന്നു; ഓഹരി വിപണിയിൽ റിലയൻസിന് മുന്നേറ്റം

ഫേസ്ബുക്കും ഇന്ത്യയിലെ വലിയ ടെലികോം ദാതാക്കളായ ജിയോയും കൈകോർക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബില്യൺ ഡോളർ മുടക്കിയാണ് ആഗോള ഭീമനായ ഫേസ്ബുക്ക് ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നത്. ഈ വാർത്തയെ തുടർന്ന് വൻ കുതിച്ചുചാട്ടമാണ് റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരിവിപണിയിൽ ഉണ്ടായിരിക്കുന്നത്. പത്ത് ശതമാനമാണ് റിലയൻസിന്റെ വില ഓഹരി വിപണിയിൽ ഉയർന്നത്. ബിഎസ്ഇ ഓഹരി 9.74 ശതമാനം ഉയർന്നപ്പോൾ ഷെയറിന് 1035 രൂപ വരെയായി. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഈ വാർത്ത പുറത്തുവിട്ടത്. റിലയൻസിന്റെ പത്ത് ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങാൻ പോകുന്നതായി റിപ്പോർട്ടിൽ പറയുന്നത്.
Read Also: മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ്
കൊറോണ വൈറസ് ബാധ മൂലമുള്ള യാത്രാ വിലക്കാണ് ഈ ഇടപാടിന് തടസമായതെന്നും പറയപ്പെടുന്നു. ഇതിലൂടെ ഫേസ്ബുക്കിന് ഇന്ത്യൻ മാർക്കറ്റിൽ കൂടുതൽ അവസരം ലഭിക്കും കൂടാതെ ജിയോയ്ക്ക് ടെലികോം രംഗത്ത് മറ്റു കമ്പനികളുടെ മേൽ കൂടുതൽ ആധിപത്യവും ലഭിക്കാൻ സാധ്യതയുണ്ട്. ഈ വാർത്ത പുറത്ത് വന്ന ശേഷം ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ ഓഹരി മൂല്യത്തിന് അടുത്തെത്താനും റിലയൻസിനായി. 6.45 ലക്ഷം കോടിയാണ് ടിസിഎസിനുള്ളതെങ്കിൽ റിലയൻസിനുള്ളത് 6.51 ലക്ഷം കോടി രൂപയുടെ മൂല്യമാണ്.
reliance, jio, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here