Advertisement

വീട്ടിൽ വെറുതെയിരിക്കുകയാണോ? ബ്രിട്ടണിലെയും പാരീസിലെയും മ്യൂസിയങ്ങൾ കാണാം

March 26, 2020
4 minutes Read

വീട്ടിൽ ഒതുങ്ങിയിരുന്ന് സോഷ്യൽ മീഡിയ നോക്കി മടുത്തോ? എന്നാൽ ഇനി മ്യൂസിയങ്ങളിലേക്ക് ഒരു ടൂറായാലോ? ഇനി എല്ലാവർക്കും മ്യൂസിയം സന്ദർശിക്കാം, വെർച്വൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആളുകൾക്ക് വിവിധ രാജ്യങ്ങളിലുള്ള മ്യൂസിയങ്ങൾ കാണാനാകുക. ലോകത്തെമ്പാടുമുള്ള 2500 മ്യൂസിയങ്ങളാണ് തങ്ങളുടെ ഗ്യാലറികളിൽ വെർച്വൽ ടൂറിനായി ക്ഷണിക്കുന്നത്. ഗൂഗിൾ ആർട്ട് ആൻഡ് കൾച്ചറുമായി സഹകരിച്ചാണ് മ്യൂസിയങ്ങൾ വിർച്വലായി തുറന്നുകൊടുക്കപ്പെടുന്നത്.

Read Also: കുട്ടികൾക്ക് പുസ്തകങ്ങളും പരമ്പരകളും സൗജന്യമാക്കി ആമസോൺ

ഫ്രാങ്ക് ലോയിഡ് റൈറ്റ് ഡിസൈൻ ചെയ്ത ന്യൂയോർക്കിലെ ഗൂഗെൻഹൈം മ്യൂസിയത്തിലെ ആവേശോജ്വലമായ കാഴ്ചകൾ കാണാം: shorturl.at/bJR26

പാരിസിലെ അതിപ്രശസ്തമായ ലുവർ മ്യൂസിയം കാണാം: https://www.louvre.fr/en/visites-en-ligne

ബെർലിനിലെ പെർഗമൊൺ മ്യൂസിയം: https://tinyurl.com/wsfzreo

ദക്ഷിണ കൊറിയയിലെ മോഡേൺ ആൻഡ് കോണ്ടംപററി ആർട്ട് മ്യൂസിയത്തിലേക്ക് പ്രവേശിക്കാം: https://tinyurl.com/soh6pqw

ആംസ്റ്റർഡാമിലെ അതിപ്രശസ്തമായ വാൻ ഗോഗ് മ്യൂസിയത്തിലും ഓൺലൈനായി പ്രവേശിക്കാം: https://tinyurl.com/vzn98kh

ദി ബ്രിട്ടിഷ് മ്യൂസിയത്തിലേക്കുള്ള ടൂറിനായി https://bit.ly/2Un8JzX

ഗൂഗിൾ ആർട്ട് ആൻഡ് കൾചർ സന്ദർശിക്കൂ. നിങ്ങൾക്ക് മറ്റ് മ്യൂസിയങ്ങളും കാണാവുന്നതാണ്.

ബ്രോഡ്വേ മ്യൂസിക്കൽസും സേവനം സൗജന്യമായി നൽകിയേക്കുമെന്ന് വിവരമുണ്ട്. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ബ്രിട്ടണിലെ കേംബ്രിഡ്ജ് പബ്ലിഷിംഗും സൗജന്യമായ പുസ്തകം വായന അനുവദിച്ചു. ഓൺലൈനായി പുസ്തകങ്ങൾ വായിക്കാൻ: https://tinyurl.com/u9swnx4

 

coronavirus, watch museums

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top