വയനാട്ടിൽ സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ച് ആരോഗ്യ വകുപ്പ്

വയനാട്ടിൽ സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് ജില്ലാ ആശുപത്രിയിൽ സുപ്രധാന ചുമതല നൽകി. ഡോക്ടറെ നോഡൽ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്. സൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്ന് കാണിച്ച് ഡോക്ടർ നൽകിയ കത്ത് ട്വന്റിഫോറിന് ലഭിച്ചു.
മകൻ ബംഗളൂരുവിൽ നിന്ന് എത്തിയതിനാൽ സെൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്ന് കാണിച്ച് ഡോക്ടർ കത്ത് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ ഡോക്ടറെ നോഡൽ ഓഫിസറായി നിയമിക്കുകയായിരുന്നു. 26 ന് ഡോക്ടറെ കൊവിഡ് നോഡൽ ഓഫിസറായി നിയമിച്ചു. 26 ന് തന്നെ ഡോക്ടർ ജില്ലാ ആശുപത്രിയിൽ ചുമതലയേറ്റു.
ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതര പിഴവാണ് ഇത്. നിരീക്ഷണം ആവശ്യമാണെന്ന് കാണിച്ചാണ് ഡോക്ടർ കത്ത് നൽകിയത്. എന്നാൽ ഇത് പരിഗണിക്കാതെ ഡോക്ടർക്ക് ചുമതല നൽകുകയായിരുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here