പ്രവാസികൾ ആശങ്കപ്പെടേണ്ട, കേരളത്തിലെ ബന്ധുമിത്രാദികൾ സുരക്ഷിതരാണ്: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടെന്നും കേരളത്തിലെ അവരുടെ ബന്ധുമിത്രാദികൾ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ പലരും കൊവിഡ് 19 സംബന്ധിച്ച ആശങ്ക അറിയിക്കുന്നുണ്ട്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോർ‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ല. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽ‍കുന്ന നിർ‍ദേശങ്ങൾ‍ക്കനുസരിച്ച് കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ‍ സംഘടിപ്പിക്കാൻ‍ നിങ്ങൾ ഓരോരുത്തരും ശ്രമിക്കണം. മുൻ‍കരുതൽ‍ നടപടികൾ‍ സ്വീകരിക്കാൻ‍ മറക്കരുത്. മനസുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top