ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി

മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മദ്യ ദൗർലഭ്യത മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുമെന്നും ചിലപ്പോൾ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിരമായി മദ്യപിച്ചിരുന്നവർക്ക്  അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ശർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ താലൂക്ക്, ജനറൽ, ജില്ലാതല ആശുപത്രികളിലേക്ക് റഫർ ചെയ്യും. വിഷയത്തിന്റെ ഗുരുതര സ്വഭാവംമുന്നിൽ കണ്ട് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായിആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Story highlight: Health Minister, refuses to treat Alcohol-Widow Syndrome

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top