ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പൂർണമായും തയാറാക്കുന്നത് ദുഷ്കരം

ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പൂർണമായും തയാറാക്കുന്നത് ദുഷ്കരമെന്ന് ആരോഗ്യ വകുപ്പ്. ഭരണ, പ്രതിപക്ഷ മുന്നണിയിലെ നേതാക്കളുമായി ഇയാൾ അടുത്തിടപഴകിയിട്ടുണ്ട്. രോഗബാധിതനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
പൊതുപ്രവർത്തകന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിൽ ഇയാൾ പോയിരുന്നു. പാലക്കാട്, ഷോളയൂർ, അട്ടപ്പാടി എന്നീ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി പോയിട്ടുണ്ട്. മൂന്നാറിലു മറയൂരിലും നടന്ന സംഘടനാ സമരങ്ങളിലും രോഗബാധിതൻ പങ്കെടുത്തിരുന്നു.
തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലും എംഎൽഎ ഹോസ്റ്റലിലും എത്തി പ്രമുഖ നേതാക്കളെ കണ്ടതായിട്ടാണ് വിവരം . കുറച്ചു ദിവസം വീട്ടിൽ തങ്ങിയ ഇയാൾ ചെറുതോണിയിലെ മുസ്ലിം പള്ളിയിൽ രണ്ടു തവണ നമസ്കാരത്തിനായി പോയിരുന്നു. 23 ാം തിയതിയാണ് ആശുപത്രിയിൽ സ്രവം പരിശോധനയ്ക്കായി നൽകിയത്. ഇതിനിടയിൽ രോഗബാധിതനുമായി അടുത്തിടപഴകിയ ആളുകളെയെല്ലാം കണ്ടെത്തി നരീക്ഷണത്തിൽ വെയ്ക്കുവാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
ജില്ലയിൽ രണ്ട് പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 1304 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഒൻപത് പേരുടെ പരിശോധന ഫലമാണ് ഇനി പുറത്തു വരുവാനുളളത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here