കുഫോസ് വിസി ഡോ. എ രാമചന്ദ്രൻ അന്തരിച്ചു

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലർ ഡോ.എ രാമചന്ദ്രൻ അന്തരിച്ചു. പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന് 61 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം. കൊച്ചി രവിപുരത്തെ വീട്ടിൽ വച്ചാണ് എ രാമചന്ദ്രൻ അന്തരിച്ചത്. കൊച്ചിയുടെ മുൻമേയറും കോൺഗ്രസ് നേതാവുമായിരുന്ന കെഎസ്എൻ മേനോന്റെ മകനാണ് എ രാമചന്ദ്രൻ.

കുസാറ്റിന്റെ ഇൻഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്നു. പിന്നീട് 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്. രാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുൻ നിര ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരുന്നു ഡോക്ടർ രാമചന്ദ്രൻ. സുൽത്താനേറ്റ് ഓഫ് ഒമാന്‍റെ ഫിഷറീസ് അഡ്വെെസറായും ഫിഷറീസ് സംബന്ധമായ നിരവധി രാജ്യ- രാജ്യാന്തര സമിതികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.

 

obituary, kufos. vice chancellor, dr. a ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top