രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇയാൾക്ക് വൃക്ക സംബന്ധമായതടക്കം മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഏഴുനൂറിലധികം പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 128 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്.

ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഒരു ലക്ഷത്തിൽ നാനൂറ്റി രണ്ട് പേർ വീടുകളിലും 601 പേർ ആശുപത്രികളുമാണ്. ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിഒപ്പിച്ചു. ഇന്ന് 1342 സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്.

രാജസ്ഥാനിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top