സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് തൃശൂര്‍ ജനമൈത്രി പൊലീസ്

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് തൃശൂര്‍ ജനമൈത്രി പൊലീസ്. ഒപ്പമുണ്ട് പൊലീസ് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴിലും സാമ്പത്തിക ഭദ്രതയുമില്ലാത്തവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായവരെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
5000 നിര്‍ധനകുടുംബങ്ങള്‍ക്കാണ് 14 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കൊറോണ വൈറസിന്റെ അപകടത്തെക്കുറിച്ചും വ്യാപനത്തിന്റെ ഭീകരതയെക്കുറിച്ചുമുളള ബോധവത്കരണങ്ങളും സമ്പൂര്‍ണ അടച്ചുപൂട്ടലിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളും നടത്തുന്നതിനൊപ്പമാണ് തൃശൂര്‍ പൊലീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നത്.
Story Highlights: coronavirus, kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here