കൊവിഡ് 19: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാർ

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ട്വിറ്ററിലൂടെയാണ് അക്ഷയ് കുമാർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഈസമയത്ത് നമ്മൾ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണമെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പ്രഖ്യാപനം.

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പിഎം കെയറേഴ്സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നൽകിയത്. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നൽകുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top