Advertisement

കൊവിഡ് 19: സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

March 28, 2020
0 minutes Read

കൊവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. മാസ്‌കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ കൊവിഡ് ബാധയെ തുടർന്ന് മരിച്ചയാൾക്ക് വിവിധ അസുഖങ്ങൾ ഉള്ളതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ സമൂഹം കരുതലെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top