Advertisement

പ്രധാന അധ്യാപകന്റെ അടിയേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം; ഹെഡ്മാസ്റ്റക്കെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ

5 hours ago
2 minutes Read

കാസര്‍ഗോഡ് വിദ്യാര്‍ഥിയെ കരണത്തടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റക്കെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ. അടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നിരുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ എം അശോകന്റെ അടിയേറ്റാണ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണയുടെ കര്‍ണ്ണപുടം തകര്‍ന്നത്. കേസൊതുക്കി തീര്‍ക്കാന്‍ അധ്യാപകര്‍ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഹെഡ്മാസ്റ്റര്‍ എം അശോകന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിലിട്ട് കരണത്തേക്ക് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടന്‍ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ അധ്യാപകന്‍ തന്നെ ശ്രമിക്കുകയും ചെയ്തു.

Read Also: അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കി; ഹെഡ്മാസ്റ്ററിന്റെ മർദനത്തിൽ പത്താം ക്ലാസുകാരന്റെ കർണപുടം തകർന്നു

പൊലീസിനോട് അഭിനവ് തലകറങ്ങി വീണതാണെന്ന് ഹെഡ്മാസ്റ്റര്‍ കളവു പറഞ്ഞെന്നും കുട്ടി പറയുന്നുണ്ട്. ചെവിക്ക് വേദന കൂടിയതോടെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കര്‍ണ്ണപുടം പൊട്ടിയ വിവരം അറിയുന്നത്. ഓപ്പറേഷന്‍ വേണമെന്നും ആറുമാസക്കാലം ചെവി നനയ്ക്കരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ വീട്ടിലെത്തിയ അധ്യാപകരും പിടിഎ ഭാരവാഹികളും സംഭവം ഒതുക്കി തീര്‍ക്കാന്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

ബേടകം പൊലീസ് സ്റ്റേഷനില്‍ നാളെ പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ തീരുമാനം.

Story Highlights : Headmaster smashes student in Kasaragod; SFI demands action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top