ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് ഗുജറാത്ത് സ്വദേശിനി

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം. ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

26നാണ് കൊവിഡിന്റെ ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് കടുത്ത രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രോഗിക്ക് എവിടെ നിന്നാണ് കൊറോണ ബാധയുണ്ടായതെന്ന് വ്യക്തമല്ല. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top