കൊവിഡ് 19; ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരം

ആലപ്പുഴ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരം. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 19 പേരാണ് ഉള്ളത്. എന്നാൽ, നിലവിൽ ജില്ലയിൽ ആശങ്കകൾക്ക് ഉള്ള സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചു.

നിലവിൽ 5771 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 19 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. അതേസമയം ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 59 കേസുകൾ രജിസ്റ്റർ ചെയ്തു. 24 വാഹനങ്ങൾ ജില്ലയിൽ പിടിച്ചെടുത്തു. വിവിധ കേസുകളിലായി 62 പേരുടെ അറസ്റ്റും രേഖപ്പെടുത്തി.

Story highlight: Covid 19, A resident of Haripad, patient,medical condition, is now satisfied

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top