Advertisement

കൊവിഡ് 19; സ്വന്തം ജില്ലയിൽ പ്രവേശിക്കാതെ കൊല്ലത്തെ വൈറസ് ബാധിതൻ

March 28, 2020
Google News 1 minute Read

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ജില്ലയിൽ പ്രവേശിച്ചില്ല. ദുബായിയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം തിരുവനന്തപുരത്തെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കൊല്ലത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ യാത്രക്കാരുടെ വിവരങ്ങൾ പൂർണമായി ലഭിച്ചിട്ടില്ല.

കൊല്ലം ഉമയനല്ലൂരിലെ മൈലാപ്പൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 46കാരനായ ഇദ്ദേഹം ദുബായിൽ നിന്നാണ് നാട്ടിലെത്തിയത്. ഇയാൾ കൊല്ലം ജില്ലയിൽ പ്രവേശിച്ചിട്ടില്ല. ജില്ലയിലെ ആരെങ്കിലുമായി ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നാവും ഇയാളുടെ റൂട്ട് മാപ്പ് പുറത്തു വിടുക.

ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി ബന്ധപ്പെട്ട 41 പേരെ ഹൈ റിസ്‌ക് കോൺടാക്ടിൽ ഉൾപ്പെടുത്തി. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കി.

എന്നാൽ, ഈ മാസം 18 ന് രാവിലെ 4.45 ന് തമ്പാനൂരിൽ നിന്നും പുറപ്പെട്ട് കൊല്ലത്തെത്തിയ രോഗി സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ വിവരങ്ങൾ ലഭ്യമയിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ, സഹയാത്രികർ എന്നിവരുടെ വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്. കൊല്ലം വേളാങ്കണ്ണി പള്ളിക്ക് സമീപം രാവിലെ 6.30ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ഓട്ടോയെ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. വാഹനത്തിന്റെ ഡ്രൈവർ, ഡ്രൈവർ ഇടപെട്ട ആളുകൾ എന്നിവരെ സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.

Story highlight: Covid 19, in Kollam today without entering the district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here