കൊവിഡ് 19; ദുരിതാശ്വാസത്തിനായി ജനങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി

കൊവിഡ് ദുരിതാശ്വാസത്തിനായി ജനങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക ബാങ്ക് അക്കൗണ്ടും ദുരിതാശ്വാസ നിധിക്കായി ആരംഭിച്ചു. കൊറോണയ്‌ക്കെതിരായ യുദ്ധത്തിൽ പോരാളികളാകാൻ പ്രധാനമന്ത്രി എല്ലാവരും അഭ്യർഥിച്ചു.

കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായ അഭ്യർത്ഥന. ട്വിറ്ററിലൂടെയാണ് ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ചത്. pmcares എന്ന പേരിൽ എസ്ബിഐയിൽ ആരംഭിച്ച അക്കൗണ്ടിന്റെ വിശദാംശങ്ങളും ട്വിറ്ററിൽ പങ്കുവച്ചു.

 

പ്രധാനമന്ത്രി സഹായമഭ്യർത്ഥിച്ച് മണിക്കൂറുകൾക്കകം തന്നെ ടാറ്റാ ട്രസ്‌റ് 500 കോടി നൽകുമെന്ന് രത്തൻ ടാറ്റാ അറിയിച്ചു. ബോളിവുഡ് നടൻ അക്ഷയ് കുമാർ 25 കോടി രൂപയും വാഗ്ദാനം ചെയ്തു. എംപി ഫണ്ടിൽ നിന്ന ഒരുകോടി രൂപയും, ഒരുമാസത്തെ ശമ്പളവും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ സംഭാവന നൽകി. സമാനമായി ആദ്യമണിക്കൂറുകളിൽ തന്നെ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സഹായം നൽകിയിരിക്കുന്നത്.

Story highlight: pmcares, contribute to the PM-CARES Fund – PM Modi.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top