ലോക്ക് ഡൗണിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

ലോക്ക് ഡൗണിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഝാർഖണ്ഡിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.
ലോക്ക് ഡൗണിനെ തുടർന്ന് ഹോസ്റ്റൽ അടച്ചതിനാൽ വീട്ടിൽ പോകാൻ നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. ഹോസ്റ്റലിൽ നിന്ന് കരുദി എന്ന സ്ഥലം വരെ വിദ്യാർത്ഥിനിയെ ഒരു സുഹൃത്ത് എത്തിച്ചു. അവിടെ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ അച്ഛനെ വിളിച്ചുവെങ്കിലും അച്ഛൻ എത്താതിരുന്നതിനെ തുടർന്ന് ഒരു സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു.
വഴിയിൽ പൊലീസ് ഉള്ളതുകൊണ്ട് കുറുക്കുവഴിയെടുക്കണമെന്ന് പറഞ്ഞ് പെൺകുട്ടിയേയും കൊണ്ട് ഇയാൾ വനപാതയിലൂടെ പോയി. ഗഡിയാപാനി എന്ന വനത്തിൽ വണ്ടി നിർത്തിയ ഇയാൾ പെൺകുട്ടിയെ ക്രീരമായി പീഡിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി.
അബോധാവസ്ഥയിലായ പെൺകുട്ടിയെ വനത്തിൽ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ബോധം വീണ പെൺകുട്ടി ഏറെ കഷ്ടപ്പെട്ടാണ് മെയിൻ റോഡിലേക്ക് വന്നതും പൊലീസിൽ പരാതി നൽകിയതും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
Story Highlights- gang rape, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here