Advertisement

രവി പിള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകും

March 28, 2020
1 minute Read

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നൽകുമെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കാണ് പണം നൽകുക. കൂടാതെ ആർ പി ഗ്രൂപ്പിലെ ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെത്തിക്കുമെന്നും വിവരമുണ്ട്. ഇറ്റലിയിലും സ്‌പെയിനിലുമുള്ള ആർപി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹായം നൽകും. നേരത്തെ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി പത്ത് കോടി സഹായധനം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് രവി പിള്ളയുടെ പ്രഖ്യാപനം.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി അഞ്ച് കോടി രൂപയും കല്യാൺ ജൂവലറി ഒരു കോടിയും നൽകും

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്. ഇപ്പോൾ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.

 

ravi pillai, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top