മദ്യാസക്തിക്ക് മരുന്ന് മദ്യമല്ല; മുഖ്യമന്ത്രിയെ തിരുത്തി ഡോക്ടർമാരുടെ സംഘടന

ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. ദൗർഭാഗ്യകരമായ പ്രസ്താവനയെന്നാണ് കെജിഎംഒഎ പ്രതികരിച്ചത്. മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്നും കെജിഎംഒഎ പറഞ്ഞു. തികച്ചും അശാസ്ത്രീയവും അധാർമികവുമായ തീരുമാനം പുനപരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും കള്ളുഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. മദ്യം കിട്ടാതെ വന്നതോടെ സ്ഥിരം മദ്യത്തിന് അടിമകളായവർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

എന്നാൽ, ഇത്തരം തീരുമാനം അത്യന്തം ദൗർഭാഗ്യകരമാണെന്നാണ് കെജിഎംഒ ചൂണ്ടിക്കാണിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ മദ്യാസക്തിക്ക് മരുന്നായി മദ്യം ഉപയോഗിക്കുന്നില്ലെന്നും പകരം മറ്റ് ചികിത്സാ മാർഗങ്ങൾ ഉണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ആ ചികിത്സാമാർഗങ്ങൾ ഉപയോഗിക്കാതെ മദ്യം നൽകുന്നത് അശാസ്ത്രീയവും അധാർമികവുമാണെന്നും കെജിഎംഒഎ വിമർശിച്ചു.

Story highlight: Alcohol is not a drug for alcoholism, Doctors’ Association to correct CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top