അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം

അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഇവര്‍ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. കോട്ടയം പായിപ്പാടാണ് നാട്ടിലേയ്ക്ക് പോകാന്‍ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളി പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേര്‍ തെരുവിലിറങ്ങി.

 

Story Highlights- assess the facilities of the guest workers camp, DGP, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top