കൊവിഡ് 19: 51 കോടി രൂപ സഹായവുമായി ബിസിസിഐ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപയുടെ ധനസഹായവുമായി ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ സംഭാവന നൽകുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അറിയിച്ചു. വൈരസ് ബാധക്കെതിരായ പോരാട്ടങ്ങളിൽ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ബിസിസിഐ പറഞ്ഞു.
“അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ബിസിസിഐയുടെ മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന അസോസിയേഷനുകളും ചേർന്ന് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. വൈറസ് ബാധക്കെതിരായ പോരാട്ടത്തെ പിന്തുണക്കും.”- ബിസിസിഐ പത്രക്കുറിപ്പിൽ പറയുന്നു.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
India stands united with our PM @narendramodi in these challenging times.@BCCI and it’s affiliated State Associations have contributed ₹51 Crores to PM-CARES Fund to help #IndiaFightsCorona.
We must all pledge to contribute for this great initiative. @SGanguly99 @ThakurArunS
— Jay Shah (@JayShah) March 28, 2020
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയും ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയും നൽകിയിരുന്നു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
Story Highlights: bcci aid 51 crores covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here