ബിഎസ്എഫ് ജവാന് കൊവിഡ് ; 50 ബിഎസ്എഫ് ജവാന്മാരെ കൊവിഡ് നിരീക്ഷണത്തിലാക്കി

മധ്യപ്രദേശില്‍ 50 ബിഎസ്എഫ് ജവാന്മാരെ കൊവിഡ് നിരീക്ഷണത്തിലാക്കി. ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കദമിയിലെ 50 ജവാന്മാരെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കിയത്. ഇതേ അക്കാദമിയിലെ ഒരു ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണിത്.
കൊവിഡ് 19 സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി), ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) എന്നിവര്‍ക്കും അക്കാദമിയിലെ ഡയറക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഎസ്എഫിന്റെ നിരീക്ഷണ കേന്ദ്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗമായിരുന്നു ഇത്. 25 ഓളം ജവാന്മാരുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 57-കാരനായ ബിഎസ്എഫ് ജവാന് ഭാര്യയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം. ഇയാളുടെ ഭാര്യ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. രോഗ ബാധിതനായ ജവാനെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ മധ്യപ്രദേശില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
Story Highlights- covid 19, coronavirus, BSF jawans in observation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here