ഷാരൂഖ് ഖാൻ നായകനായ സീരിയൽ സർക്കസും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയും ദൂരദർശനിൽ പുന:സംപ്രേഷണം ചെയ്യുന്നു

ലോക്ക്ഡൗണിനെത്തുടർന്ന് വീണ്ടും പുന:സംപ്രേഷണവുമായി ദൂരദർശൻ. ഷാരൂഖ് ഖാൻ നായകനായ സർക്കസ് എന്ന സീരിയലും രജിത് കപൂർ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയുമാണ് ദൂരദർശൻ വീണ്ടും സപ്രേഷണം ചെയ്ത് തുടങ്ങിയത്. ഇന്നലെ, മാർച്ച് 28 മുതൽ ഇരു സീരിയലുകളും സംപ്രേഷണം ആരംഭിച്ചു. സർക്കസ് രാത്രി 8 മണിക്കും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി പകൽ 11 മണിക്കുമാണ് സംപ്രേഷണം ചെയ്യുക.
1989ൽ സംപ്രേഷണം ചെയ്ത സർക്കസ് ഷാരൂഖ് ഖാൻ്റെ കരിയറിലെ ആദ്യ സംരംഭങ്ങളിൽ പെട്ടതായിരുന്നു. ബോളിവുഡ് സിനിമാഭിനയം തുടങ്ങുന്നതിനു മുൻപ് ഷാരൂഖ് അഭിനയിച്ച സീരിയലുകളിൽ ഒന്നാണ് സർക്കസ്. അസീസ് മിര്‍സയും കഗുന്ദന്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് സീരിയല്‍ ഒരുക്കിയത്.
രജിത് കപൂർ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി ഡിറ്റക്ടീവ് ത്രില്ലറുകൾക്ക് പുതിയ മാനം നൽകിയ പരമ്പരയാണ്. ബംഗാൾ എഴുത്തുകാരൻ ശാരദിന്ദു ബാന്ധ്യോപാദയ് എഴുതിയ നോവലിൽ നിന്നാണ് പരമ്പര സൃഷ്ടിച്ചത്. 1993ൽ സംപ്രേഷണം ആരംഭിച്ച പരമ്പര 34ക്ക് എപ്പിസോഡുകൾ ഉണ്ടായിരുന്നു.
ഇതിഹാസ പരമ്പരകളായ രാമായണവും ഇന്നലെ മുതൽ സംപ്രേഷണം തുടങ്ങി. രാവിലെയും വൈകുന്നേരവുമായി ഒരു മണിക്കൂർ വീതമുള്ള രണ്ട് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്യുക. കേന്ദ്രമന്ത്രി പ്രകാശ് ജാദവേക്കർ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Story Highlights: circus shahrukh han serial and byomkesh bakshi re telecast doordarshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here