കൊറോണ വ്യാപനം; ജിദ്ദയിലും കർഫ്യൂ സമയം ദീർഘിപ്പിച്ചു

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ജിദ്ദയിലും കർഫ്യൂ സമയം ദീർഘിപ്പിച്ചു. സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യു ദൈർഘ്യം നീട്ടിയതിനൊപ്പമാണ് ജിദ്ദയിലും ഇത് ബാധകമാക്കിയത്.

പുതിയ സമയമനുസരിച്ച് വൈകിട്ട് മൂന്നു മുതൽ പിറ്റേദിവസം രാവിലെ ആറ് വരെയാണ് കർഫ്യൂ ബാധകം. മുൻപ് ഇത് വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയായിരുന്നു. കർഫ്യൂ സമയത്ത് ജിദ്ദ നഗരത്തിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നഗരത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിനും വിലക്കുണ്ട്. ഈ സമയത്ത് ആരും തന്നെ വീടിനു പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. അതേസമയം, നേരത്തെ കർഫ്യൂവിൽ നൽകിയ ഇളവുകൾ പഴയതുപോലെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Story highlight: Corona resistence, The curfew is extended in Jeddah 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top