കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; വനിതാ ലീഗ് നേതാവിനെതിരെ കേസ്

വനിതാ ലീഗ് നേതാവ് നൂർബിന റഷീദിനെതിരെ കേസ്. കൊവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് ചേവായൂർ പൊലീസാണ് കേസെടുത്തത്. അമേരിക്കയിൽ നിന്നെത്തിയ മകൻ ക്വാറന്റീൻ ലംഘിക്കുകയും മകളുടെ കല്യാണത്തിന് 50 ൽ പരം ആളുകളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഐപിസി 269, 188 പ്രകാരമാണ് നടപടി.

ഈ മാസം 16ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ മകൻ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇതിനിടെ മകളുടെ വിവാഹം നടത്തി. വിവാഹത്തിന് അൻപതിൽ അധികം ആളുകൾ പങ്കെടുത്തു. ക്വാറന്റീനിൽ കഴിയുന്ന മകനും വിവാഹത്തിൽ പങ്കെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മകനെതിരേയും കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top