തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലോഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
അതേസമയം, ഇന്ന് ലഭിച്ച 9 പരിശോധനാഫലങ്ങളിൽ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. ഇതുവരെ 649 പേരുടെ സാമ്പിളുകൾ അയച്ചതിൽ 586 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 63 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14935 ആയി. ആശുപത്രികളിൽ 39 പേരാണ് നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ മെഡിക്കൽ കോളജ് ഐസലോഷൻ വാർഡിലും, മൂന്ന് പേർ ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
Story highlight: Covid 19 confirmed in Thrissur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here