കാസർഗോഡ് ആകെ രോഗബാധിതരുടെ എണ്ണം 89 ആയി

കാസർഗോട് ഏഴു പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 89 ആയി.
ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച 7 പേരും ദുബായിൽ നിന്ന് വന്നവരാണ്. ഇനി 192 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയാണ് കാസർഗോട്. 89 പേരാണ് ജില്ലയിൽ ഇതുവരെയായി രോഗ ബാധിതരായുള്ളത്. ഇതിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 7 പേർ നെല്ലിക്കുന്ന്, മൊഗ്രാൽ, ചെങ്കള, ചട്ടഞ്ചാൽ, മധൂർ സ്വദേശികളാണ്. ഇവർ ദുബൈയിൽ നിന്നും നാട്ടിലെത്തി വീട്ടിലും ആശുപത്രിയിലുമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൂടുതൽ പേരുമായി സമ്പർക്കം പുലർത്താനിടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. അതേസമയം നാട്ടിലെത്തുന്ന ഘട്ടത്തിൽ കൂടുതൽ ആളുകളുമായി ഇടപെടാനുള്ള സാധ്യതയും കാണുന്നുണ്ട്.
കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി 7050 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 127 പേർ വിവിധ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. പരിശോധനാ ഫലങ്ങൾ വേഗത്തിലാക്കാൻ പെരിയ കേന്ദ്ര സർവകലാശാലയിൽ സാമ്പിൾ പരിശോധനക്കായി ക്വാളിറ്റി ചെക്കിങ് ഇന്ന് നടത്തും. ഇതിനായുള്ള സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിൽ നിന്നും സർവകലാശാലയിൽ എത്തിച്ചു കഴിഞ്ഞു.
അതേസമയം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസര്‍ ജില്ലയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയാണ് കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയത്.
Story Highlights: total 89 covid 19 cases in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here