കലൂരിൽ ഭരണകൂടം ഏറ്റെടുത്ത ആശുപത്രി ശുചീകരിച്ച് യുവജന സംഘടനകൾ; രാഷ്ട്രീയം മറന്ന് ഒരുമയോടെ പ്രവർത്തകർ

നമ്മൾ മലയാളികൾ അങ്ങനെയാണ്, നാട് ഒരു ദുരന്തത്തെ നേരിടുമ്പോൾ അവിടെ രാഷ്ട്രീയവും, ജാതിയും, നിറവും ഒന്നും നോക്കാറില്ല. ഒറ്റക്കെട്ടായി ആ പ്രശ്‌നത്തെ അഭിമുഖീകരിക്കും. അതിനുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. എറണാകുളത്ത് ജില്ലാ ഭരണകൂടം ഏറ്റെടുത്ത കലൂർ പിവിഎസ് ആശുപത്രി ഒരുമിച്ച് വൃത്തിയാക്കിരിക്കുകയാണ് സംസ്ഥാനത്തെ യുവജന സംഘടനകൾ. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ, എഐവെെഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ആശുപത്രി ശുചീകരിച്ചത്. യുവജന സംഘടനകളുടെ നേതൃത്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രി പ്രവർത്തന സജ്ജമാക്കാൻ വേണ്ട എല്ലാ നടപടികളും യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Read Also: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും
കൊവിഡ് രോഗ ബാധിതരെ പരിചരിക്കാൻ ജില്ലാ ഭരണകൂടം കണ്ടെത്തിയ കലൂർ പിവിഎസ് ആശുപത്രി മണിക്കൂറുകൾ കൊണ്ടാണ് നാട്ടിലെ യുവജന സംഘടനകൾ വൃത്തിയാക്കിയെടുത്തത്. ശമ്പളം നൽകാത്തതിനെ തുടർന്ന് തൊഴിലാളികൾ സമരം ആരംഭിച്ചതോടെ 2019 ൽ ആശുപത്രി അടച്ച് പൂട്ടിയിരുന്നു. ആശുപത്രിയിൽ നശിച്ച് കിടന്ന കട്ടിലും മറ്റ് ഉപകരണങ്ങളുമാണ് യുവജന സംഘടനാ പ്രവർത്തകർ സംയുക്തമായി പരിശ്രമിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാക്കിയത്. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് 14 നിലയുള്ള കെട്ടിടം യൂത്തന്മാർ വൃത്തിയാക്കിയത്. ആശുപത്രിയിൽ തന്നെ ശുചീകരിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നത് കാര്യങ്ങൾ വളരെ എളുപ്പമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രി പ്രവർത്തന സജ്ജമാക്കും. കളക്ടർ എസ് സുഹാസിന്റെ നിർദേശപ്രകാരം സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗാണ് ആശുപത്രി ഏറ്റെടുത്ത് ഉത്തരവിറക്കിയത്. കണയന്നൂർ തഹസിൽദാർ, ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് ഏകോപന ചുമതല. ഇത് നല്ലൊരു മാതൃകയാണ്, ഏത് ദുരന്തത്തേയും ഒറ്റക്കെട്ടായി നിന്നാൽ തരണം ചെയ്ത് മുന്നേറാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നല്ലൊരു മാതൃക.
pvs hospital, kaloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here