Advertisement

യുജിസി നെറ്റ്, ജെഎൻയു പ്രവേശന പരീക്ഷകൾക്ക് അപേക്ഷ നൽകാനുള്ള തിയതി നീട്ടി

March 30, 2020
2 minutes Read

യുജിസി നെറ്റ്, ജെഎൻയു, ഇഗ്‌നോ പ്രവേശന പരീക്ഷകൾ അടക്കം വിവിധ പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ഇക്കാര്യം അറിയിച്ചത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്. വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും പുറത്തുവിട്ടിട്ടുണ്ട്. അവസാന തീയതിയിൽ വൈകിട്ട് നാല് വരെയും അപേക്ഷിക്കാൻ സാധിക്കും. ഫീസ് രാത്രി 11.50 വരെയും നൽകാം.

വിവിധ പരീക്ഷകളും അവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും

# എൻസിഎച്ച്എംജെഇഇ- ഏപ്രിൽ 30

# ഇഗ്‌നോ പിഎച്ച്ഡി- ഏപ്രിൽ 30

# ഐസിഎആർ- ഏപ്രിൽ 30

# യുജിസി നെറ്റ്- മേയ് 16

# ജെഎൻയു പ്രവേശന പരീക്ഷ- ഏപ്രിൽ 30

# അഖിലേന്ത്യ ആയുഷ് പിജി പ്രവേശന പരീക്ഷ- മേയ് 31

# സിഎസ്‌ഐആർ നെറ്റ്- മേയ് 15

വിവരങ്ങൾക്ക് അറിയാൻ വിളിക്കാം ഹെൽപ് ലൈൻ നമ്പറുകൾ: 8287471852, 8178359845, 9650173668, 9599676953, 8882356803 അല്ലെങ്കിൽ സന്ദർശിക്കുക: www.nta.ac.in

 

exam application date postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top