Advertisement

കൊവിഡ്: വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

March 30, 2020
0 minutes Read

സംസ്ഥാനത്തെ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രിൽ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിലാണ് നടപടി.

ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹതയില്ല. അർഹരായവരെ ജയിൽ സൂപ്രണ്ടുമാർ മോചിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

കർശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top