Advertisement

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജസന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റിൽ

March 30, 2020
Google News 0 minutes Read

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടവണ്ണ സ്വദേശി സാക്കിർ (32) ആണ് അറസ്റ്റിലായത്. തിങ്കാളാഴ്ച ഇതര സംസ്ഥാന തൊഴിലാളികൾക്ക് വീടുകളിലേയ്ക്ക് പോകാൻ നിലമ്പൂരിൽ നിന്ന് ട്രെയിൻ ഏർപ്പെടുത്തിയെന്നായിരുന്നു പ്രചാരണം.

വാട്‌സ്ആപ്പിലൂടെയാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. വാർത്ത പ്രചരിച്ച ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 153, കേരള പൊലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.

നിലവിൽ ഒരാളുടെ പേരിൽ മാത്രമാണ് കേസുള്ളതെന്നും കൂടുതൽ പേരുൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരാൾ ഫോണിൽ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാക്കിർ പറഞ്ഞത്. പരാതി കിട്ടിയ ഉടൻ നടപടി സ്വീകരിച്ച ജില്ലാ പൊലീസ് മേധാവിയെ കളക്ടർ അഭിനന്ദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here