Advertisement

അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 1,76,518, മരണസംഖ്യ 3431

March 31, 2020
Google News 1 minute Read

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,431 ആയി. ആകെ 1,76,518 പേര്‍ക്കാണ്
രോഗം ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഇന്നലെ 279 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറായിരത്തോളം പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 6241 പേര്‍ക്ക് രോഗം ഭേദമായി.

ന്യൂയോര്‍ക്കിന് പിന്നാലെ ന്യൂജേഴ്സിയിലും രോഗികളുടെ എണ്ണം കൂടുകയാണ്. കൊവിഡ് പടരുന്നതുമൂലം അമേരിക്കയ്ക്ക് ഇനിയുള്ള 30 ദിവസം നിര്‍ണായകമായിരിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത് നേരിടാന്‍ അമേരിക്ക ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 10 ലക്ഷം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ട്രംപ് പറഞ്ഞു. പത്ത് പുതിയ കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മിച്ച് നല്‍കാമെന്നേറ്റിട്ടുണ്ട്. ഇതോടെ വെന്റിലേറ്ററുകളുടെ അഭാവം ഒരു പരിധി വരെ പരിഹരിക്കപ്പെടും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

രണ്ട് ലക്ഷത്തോളം പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുമെന്ന ആശങ്കയുണ്ടെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ രാജ്യം ഏറ്റവും മോശം അവസ്ഥയിലേക്ക് പോയേക്കാമെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിലാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

 

Story Highlights- covid 19, coronavirus, us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here