Advertisement

സാമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന് വ്യാജ പ്രചാരണം ; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

March 31, 2020
1 minute Read

കൊറോണ വ്യാപന സമയത്ത് വ്യാജ പ്രചാരണങ്ങള്‍ക്ക്  യാതൊരു പഞ്ഞവുമില്ല. സാമൂഹിക അടുക്കളകളിൽ വിഷം കലർത്തുന്നുവെന്ന് പ്രചരിപ്പിച്ച ആളെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കോലോത്തുംപറമ്പിൽ അബ്ദുറഹ്മാൻ കുട്ടിയെ ആണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. ചെന്ത്രാപ്പിന്നി മണ്ഡലം കമ്മറ്റി, ബിജെപി എടത്തുരുത്തി പഞ്ചായത്ത് കമ്മറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി എന്നിവരാണ് പൊലീസിന് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുത്. അവർ സാമൂഹിക അടുക്കളയിൽ വിഷം കലർത്തുമെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.

fake news, dyfi worker, arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top