Advertisement

അതിഥി തൊഴിലാളികൾക്ക് ഐഡി കാർഡും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും; മുഖ്യമന്ത്രി

March 31, 2020
0 minutes Read

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പടുത്തിയിട്ടുണ്ടെന്നും ഇതനുസരിച്ച് തൊഴിലാളികൾക്ക് ഐഡി കാർഡും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല, കരാറുകാരുടെ കീഴിൽ അല്ലാത്ത തൊഴിലാളികൾക്കും  സൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ച ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവയെങ്കിലും ഈ അവസരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top