Advertisement

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ ഇങ്ങനെ

March 31, 2020
Google News 2 minutes Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിനും റേഷന്‍ വിതരണം ചെയ്യും. ഒരു സമയം അഞ്ചുപേര്‍ മാത്രമേ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ശാശീരിക അകലം പാലിക്കണം. ഇതിനായി ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെയോ മാത്രമേ അനുവദിക്കൂ. നേരിട്ടെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണം. ഇതിനായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കാം. സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തിനും മുന്‍ഗണനാ വിഭാഗത്തിനും ധാന്യങ്ങള്‍ എത്തിക്കുന്നതിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാന അക്കം വച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രമീകരണങ്ങള്‍ ഇങ്ങനെ:

ഏപ്രില്‍ ഒന്നാം തിയതി – 0, 1 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ രണ്ടാം തിയതി – 2, 3 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ മൂന്നാം തിയതി – 4,5 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ നാലാം തിയതി – 6,7 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ അഞ്ചാം തിയതി – 8,9 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിനൂറ്റിഇരുപത്തിയൊന്‍പത് പേരാണ്. വീടുകളില്‍ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here