കൊവിഡ് 19: പാതിരിമാരുടെ ഓൺലൈൻ കുർബാന; അബദ്ധത്തിൽ ഓണായി ഫിൽട്ടറുകൾ; ചിരിയുണർത്തുന്ന വീഡിയോ

ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധിച്ചതിൻ്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളാണ്. പള്ളികളിലെ കൂട്ട പ്രാർത്ഥനകളും നിർത്തിവച്ചു. കുർബാനയും നിസ്കാരവും അടക്കമുള്ള പ്രാർത്ഥനകളൊന്നും ഇപ്പോൾ നടക്കുന്നില്ല. അതേ സമയം, ഓൺലൈൻ കുർബാനയും വീട്ടിലെ നിസ്കാരവുമൊക്കെ നടക്കുന്നുണ്ട് താനും. ഓൺലൈൻ കുർബാന നടത്തുന്നതിനിടെ അറിയാതെ വീഡിയോ ഫിൽട്ടറുകൾ ഓണായാലോ? അങ്ങനെ നടന്നു. ഒന്നല്ല, രണ്ടുവട്ടം. രണ്ടും ഇറ്റലിയിൽ!
ആദ്യത്തെയാൾ ഫാദർ പൗളോ ലോംഗോ ആണ്. സലെർനോയിലുള്ള ഒരു പള്ളിയിലെ പാതിരിയാണ് ഇദ്ദേഹം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈൻ കുർബാന നൽകാൻ തുടങ്ങിയപ്പോൾ തന്നെ വീഡിയോ ഫിൽട്ടറുകൾ ഓണായി. കുർബാനക്കിടെ ഇവ മാറിമാറി പ്രത്യക്ഷപ്പെടുന്നുണ്ട്. അസ്ട്രൊനോട്ട് ഹെൽമറ്റ്, സൺഗ്ലാസ്, പിങ്ക് മീശ, തൊപ്പി, കാർട്ടൂൺ കണ്ണുകൾ എന്നിങ്ങനെ ഒട്ടേറെ ഫിൽട്ടറുകൾ ഓൺലൈൻ കുർബാനക്കിടെ പാതിരിയുടെ മുഖത്ത് മാറിമറിയുന്നു. കുർബാനക്കിടെ അബദ്ധം തിരിച്ചറിയാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീഡിയോ:
In Italy today, a priest decided to live-stream a mass due to COVID-19. Unfortunately he activated the video filters by mistake. pic.twitter.com/zu2qwAlCyT
— Gavin Shoebridge (@KiwiEV) March 24, 2020
രണ്ടാമത്തെയാളെപ്പറ്റി കാര്യമായ വ്യക്തതയില്ല. ഇറ്റാലിയൻ പാതിരി തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹവും ഫിൽട്ടറുകൾ ഓണായ വിവരം അറിയാതെയാണ് കുർബാന നൽകുന്നത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ:
italy priest live streams a service , puts the filter switch on by mistake lol ! pic.twitter.com/X5maiqVDo3
— Neiljetel (@neiljetel) March 25, 2020
ഇറ്റലിയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 11591 ആളുകളാണ് അവിടെ വൈറസ് ബാധ മൂലം മരണമടഞ്ഞത്. 101739 ആളുകളാണ് അസുഖബാധിതർ. ഇറ്റലി മുഴുവനായി ലോക്ക് ഡൗണിലാണ്. ഈ വെള്ളിയാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വൈറസ് ബാധ പൂർണ്ണമായും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് ഇനിയും നീളാനാണ് സാധ്യത.
Story Highlights: Italian priests accidentally activate FB filters while live-streaming prayer services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here