കൊവിഡ് 19: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടുതൊഴിലാളികള്‍ക്കായി ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ മൂലം ചുമട്ടുതൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം കണക്കിലെടുത്താണ് ബോര്‍ഡിന്റെ നടപടി.
ബോര്‍ഡിന് കീഴില്‍ പണിയെടുക്കുന്ന അണ്‍അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം മൂലം മാര്‍ച്ച് മാസവേതനത്തില്‍ വരുന്ന കുറവ് പരിഹരിക്കുന്നതിന് അഡ്വാന്‍സ് നല്‍കും. കൂടാതെ മാര്‍ച്ച് മാസ വേതനത്തില്‍ നിന്ന് ലോണ്‍, അഡ്വാന്‍സ് റിക്കവറികള്‍ ഈടാക്കുന്നത് ഒഴിവാക്കും. അവശ്യ സാമഗ്രികളുടെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളുടെ സേവനം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷ സമാഗ്രികള്‍ ഉറപ്പ് വരുത്തും. ജോലിക്കിറങ്ങുന്ന മുഴുവന്‍ തൊഴിലാളികള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി, ചീഫ് എക്സിക്യൂട്ടീവ് ഷെല്ലി പോള്‍ എന്നിവര്‍ അറിയിച്ചു.
Story Highlights- lock down ,head load workers Welfare Board, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here