കൊവിഡ് 19: ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ 70 ശതമാനം വെട്ടിക്കുറച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ താരങ്ങൾ ശമ്പളത്തിൻ്റെ 70 ശതമാനം വെട്ടിക്കുറച്ചു. സംഭവം സൂപ്പർ താരം ലയണൽ മെസ്സി സ്ഥിരീകരിച്ചു. ആവശ്യമെങ്കിൽ മുഴുവൻ ശമ്പളവും വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്നും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.
അതേ സമയം, ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത് ആരുടെയും സമ്മർദ്ദത്തിനു വഴങ്ങിയല്ലെന്ന് മെസ്സി വെളിപ്പെടുത്തി. കളിക്കാര്‍ സ്വമനസാലെ പ്രതിഫലം കുറക്കാന്‍ തയ്യാറായതാണ്. ക്ലബ് സമ്മർദ്ദം ചെലുത്തി എന്നത് തെറ്റാണ്. മുമ്പ് തന്നെ താരങ്ങള്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധരായിരുന്നു. താരങ്ങൾ എല്ലാം സംഭാവന നൽകുമെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ യാതൊരു ആവശ്യവുമില്ലാതെ താരങ്ങൾക്ക് മേൽ ബോർഡ് സമ്മർദ്ദം ചെലുത്തി. അത് ശരിയായ രീതിയല്ല. മുൻപ് പല അവസരങ്ങളിലും താരങ്ങള്‍ തന്നെയാണ് ഇത്തരം നിർദേശങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. എന്നിട്ടും ബോർഡ് ഇപ്പോള്‍ സ്വീകരിച്ച രീതി ശരിയായില്ലെന്നും മെസി പറഞ്ഞു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്പാനിഷ് ലീഗ് ഉൾപ്പെടെയുള്ള ഫുട്ബോൾ ലീഗുകൾ മാറ്റിവച്ചിരുന്നു. ഇതേത്തുടർന്നാണ് ശമ്പളം വെട്ടിക്കുറക്കണം എന്നാവശ്യപ്പെട്ട് ബാഴ്സലോണ ബോർഡ് കളിക്കാരുമായി ചർച്ച നടത്തിയത്. ചില താരങ്ങൾ ഈ നീക്കത്തിനെ എതിരായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ അതിനെയൊക്കെ തള്ളിയാണ് മെസ്സിയുടെ വെളിപ്പെടുത്തൽ.
ചർച്ചയിൽ ഒരിക്കൽ പോലും മെസ്സി എതിർവാദം ഉന്നയിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡൻ്റ് ബാർത്തോമു പറഞ്ഞു. നിർദ്ദേശം ക്ലബിൻ്റെ പ്രധാന കളിക്കാരിൽ നിന്നാണ് വന്നതെന്നും ഇത് അവരുടെ സാമൂഹിക പ്രതിബദ്ധത എടുത്തു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
View this post on Instagram
Story Highlights: Messi confirms pay cut for Barcelona players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here