Advertisement

പായിപ്പാട് അതിഥി തൊഴിലാളി പ്രതിഷേധം; ബംഗാൾ സ്വദേശി അൻവർ അലി അറസ്റ്റിൽ

March 31, 2020
Google News 1 minute Read

കോട്ടയം പായിപ്പാട്ട് ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അൻവർ അലി ആണ് അറസ്റ്റിലായത്. മറ്റൊരു ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. നിയമലംഘനം, അനധികൃതമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമായി പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തിരുന്നു. അനധികൃത സംഘം ചേരലിന് കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരെ കേസെടുത്ത പൊലീസ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗായി 20 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പായിപ്പാട് പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു പേരിൽ കൂടരുതെന്നാണ് നിർദ്ദേശം.

പായിപ്പാട്ടെ സംഭവം ആസൂത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അധികമാണ്. അത്തരത്തിലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. തൊഴിലാളി ക്യാമ്പുകളുടെ പൊതു മേല്‍നോട്ടം കളക്ടര്‍ വഹിക്കും. ജില്ലയിലെ പൊലീസ് മേധാവിയും ജില്ലാ ലേബര്‍ ഓഫീസറും അടക്കമുള്ള സമിതി ക്യാമ്പുകളില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്.

Story Highlights: Protest at payippad bangal native arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here