Advertisement

ലോക്ക് ഡൗൺ: ദിവസേന 2 ജിബി ഡേറ്റ സൗജന്യം; പുതിയ ഓഫറുമായി ജിയോ

March 31, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. ദിവസേന സൗജന്യമായി രണ്ട് ജിബി ഡേറ്റ നൽകുന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. പല കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ 4ജി ഡേറ്റ വൗച്ചറുകളിലെ ഡേറ്റ ഇരട്ടിയാക്കിയ ജിയോ പ്രത്യേക വർക്ക് ഫ്രം ഹോം പ്ലാനുകളും അവതരിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് പുതിയ ഓഫർ.

പുതിയ ഓഫറിൽ ദിവസേന രണ്ട് ജിബി ഡേറ്റ മാത്രമേ ഉണ്ടാവൂ. ടോക്ക് ടൈം ഉണ്ടാവില്ല. 4 ദിവസത്തേക്ക് ദിവസേന 2 ജിബി വച്ച് ലഭിക്കുമെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാനാവില്ല. ജിയോ തന്നെ ഈ ഓഫർ ആക്ടിവേറ്റ് ചെയ്യും. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയത്.

ഈ ഓഫർ ലഭ്യമായിട്ടുണ്ടോ എന്ന് മൈജിയോ ആപ്പിൽ അറിയാൻ സാധിക്കും. ആപ്പ് തുറന്ന് നിലവിലെ പ്ലാൻ വിവരങ്ങൾ അറിയാനുള്ള ടാബിൽ ക്ലിക്ക് ചെയ്താൽ മതിയാവും.

നേരത്തെ, 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 51 ദിവസത്തേക്ക് ദിവസേന 2 ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. സൗജന്യ എസ് എം എസുകളോ സംസാര സമയമോ ഈ പ്ലാനിൽ ഉണ്ടാവില്ല. നിലവിലുള്ള 4ജി ഡേറ്റ വൗച്ചറുകളും ജിയോ പരിഷ്കരിച്ചിരുന്നു. 4ജി ഡേറ്റ വൗച്ചറുകളിൽ ഇരട്ടി ഡേറ്റയും കൂടുതൽ സംസാര സമയവും നൽകിയാണ് ജിയോ ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ചത്.

Story Highlights: Reliance Jio offers 2GB free data per day amid lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here