Advertisement

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് 6 മരണം

March 31, 2020
Google News 1 minute Read

തെലങ്കാനയിൽ  കൊവിഡ് ബാധിച്ച് ആറ് പേർ മരിച്ചു. നിസാമുദ്ദീൻ മതചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ് മരിച്ചത്. മതചടങ്ങിൽ പങ്കെടുത്തവർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ അറിയിച്ചിരുന്നു. പള്ളി അധികൃതർക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നു. 1,117 പേർ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ 32 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഉയർന്ന നിരക്കാണ് ഇന്നലെ ഉണ്ടായത്. 102 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മുംബൈയിലാണ് ഒടുവിൽ കൊവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായ സംസ്ഥാനം. സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here