Advertisement

കടവന്ത്രയിലെ അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം ലഭ്യമാകുന്നില്ലെന്ന് പരാതി

April 1, 2020
Google News 2 minutes Read

കൊച്ചി കടവന്ത്രയിലെ അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നും ഭക്ഷണം ലഭ്യമാകുന്നില്ലെന്ന് പരാതി. ഇവരെ കമ്മ്യൂണിറ്റി കിച്ചനുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ തുടർന്ന് വിവിധ കോളനികളിലെ അതിഥി തൊഴിലാളികളുടെ എണ്ണം രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ ഉത്തരവിനെ തുത്തുടർന്നാണ് അതിഥി തൊഴിലാളികളുടെ എണ്ണമെടുക്കാൻ ഉദ്യോഗസ്ഥർ എത്തിയത്.

കൊച്ചി കടവന്ത്ര ഭാഗത്തെ നിരവധി കോളനികളിലായി നാന്നൂറിലധികം അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ഇവർക്ക് ഭക്ഷണം എത്തിക്കുന്നത് കടവന്ത്ര പൊലീസും സന്നദ്ധ സംഘടനകളും ചേർന്നാണ്. എന്നാൽ സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നും ഇവർക്ക് ഭക്ഷണം ലഭ്യമായിന്നില്ല. അതിഥി തൊഴിലാളികളുടെ എണ്ണം രേഖപ്പെടുത്താത്തതായിരുന്നു ഇതിന് കാരണം.

ഇക്കാര്യം പരാതിയായി ജില്ലാ കളക്ടർക്ക് ലഭിച്ചു. തുടർന്ന് അതിഥി തൊഴിലാളികളുടെ കണക്കെടുക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു.

അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് 4603 ക്യാമ്പുകൾ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ ഗൗരവം അറിയിക്കാൻ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലീഫ്‌ലറ്റുകളും ലഘുവീഡിയോകളും അവർക്ക് നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

4603 ക്യാമ്പുകളിലായി ഒരുലക്ഷത്തി നാല്പത്തിനാലായിരത്തി ഒരുനൂറ്റി നാല്പത്തഞ്ച് തൊഴിലാളികളാണ് ഉള്ളത്. ക്യാമ്പുകളിൽ മാസ്ക്, സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ചിലയിടങ്ങളിലൊക്കെ ശോചനീയമായ അവസ്ഥയുണ്ട്. അത് ഗൗരവമായി കാണുന്നു. ബന്ധപ്പെട്ട കലക്ടർമാർ അത് വ്യക്തിപരമായ ഉത്തരവാദിത്തമായി കാണണം. ഇക്കാര്യത്തിൽ ലേബർ ഡിപ്പാർട്ട്മെൻ്റിനും ഫലപ്രദമായി ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Complaint that guest workers at Kadavantra do not have access to food from community kitchens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here