Advertisement

കൊവിഡ്; ടെലി മെഡിസിന്‍ സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍

April 1, 2020
2 minutes Read

കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ടെലി മെഡിസിന്‍ സര്‍വീസ് ആരംഭിച്ചു. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ സമീപകാലത്ത് യാത്ര ചെയ്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയവര്‍ക്കുമായാണ് ഈ സേവനം തയാറാക്കിയിരിക്കുന്നത്.

കൊവിഡ് രോഗ സാധ്യതയുള്ളവര്‍, അടുത്തിടെ വിദേശ യാത്ര നടത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് തിരികെയെത്തിയവര്‍,രോഗികളുമായി സമ്പര്‍ക്കമുള്ള ജോലിയില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് ഓണ്‍ലൈനായി ടെലിമെഡിസിന്‍ സേവനം ലഭിക്കുക. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടലായ kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

ഹോം പേജിലെ കൊവിഡ് പ്രതിരോധ ബാനറില്‍ ക്ലിക്ക് ചെയ്യുന്നതോടെ നാല് ഓപ്ഷനുകള്‍ ലഭിക്കും. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. തുടര്‍ന്ന് വിവരങ്ങള്‍ നല്‍കിയശേഷം ടെലിമെഡിസിന്‍ ആവശ്യമുണ്ടെന്ന് ക്ലിക്ക് ചെയ്താല്‍ പാസ്‌വേര്‍ഡ് എസ്എംഎസ് വഴി ലഭിക്കും.

ഇത് ഉപയോഗിച്ച് QuikDr.com വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന് QuikDr lite മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ ലോഗ് ഇന്‍ ചെയ്യാം. തുടര്‍ന്ന് ഡോക്ടറെ തെരഞ്ഞെടുത്ത് കണ്‍സള്‍ട്ടേഷന്‍ സമയം തെരഞ്ഞെടുക്കാവുന്നതാണ്. ഡോക്ടറുമായുള്ള മീറ്റിംഗ് ഐഡി എസ്എംഎസ് വഴി ലഭിക്കും. ഡോക്ടര്‍ ഇ മെയില്‍ വഴി നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് മരുന്നുകള്‍ വാങ്ങാം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ടെലിമെഡിസിന്‍ പദ്ധതി നടപ്പിലാക്കുന്നത്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top