കൊറോണ: 76 മില്ല്യൺ ഡോളറിന്റെ പാക്കേജുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 76 മില്ല്യൺ ഡോളറിൻ്റെ (61 മില്ല്യൺ പണ്ട്) പാക്കേജ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജീവിതത്തിലൊരിക്കൽ സംഭവിക്കുന്ന മഹാമാരിയെന്നാണ് ബോർഡ് കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. എംസിസിക്കും 18 ഫസ്റ്റ് ക്ലാസ് കൗണ്ടികൾക്കും 40 മില്ല്യൺ പൗണ്ട് വീതം ലഭിച്ചു. ബാക്കിയുള്ള 20 മില്ല്യൺ പൗണ്ട് പലിശരഹിത വായ്പകളായി ലഭ്യമാക്കും.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇതിൻ്റെ പൂർണ്ണമായ ചിത്രം എന്താണെന്ന് വരുന്ന ഏതാനും മാസങ്ങൾ കഴിയുമ്പോൾ നമ്മൾ മനസ്സിലാക്കും. ദീർഘകാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ഞങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള കാര്യമാണ്.” ഇസിബി ചീഫ് എക്സിക്യൂട്ടിവ് ടോം ഹാരിസൺ പറഞ്ഞു.
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 28 വരെ മത്സരങ്ങൾ നടത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. സാഹചര്യം പരിഗണിച്ച് ജൂണ്‍, ജൂലൈ മാസത്തില്‍ മത്സരങ്ങള്‍ നടത്താമെന്നും മറ്റെല്ലാ മത്സരങ്ങളും മാറ്റിവെക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മത്സരങ്ങള്‍ നടത്തുന്നതിലുപരിയായി താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര, ടി20 ബ്ലാസ്റ്റ്, ഇംഗ്ലണ്ട് – ഇന്ത്യ വനിതാ പരമ്പര എന്നിവയൊക്കെ മാറ്റിവക്കും.
പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ച ബ്രിട്ടനിലെ മരണം ആയിരം പിന്നിട്ടു. 1789 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. 25150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലിസബത്ത് രാജ്ഞി അടക്കം നിരീക്ഷണത്തില്‍ കഴിയുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 50 ശതമാനം പേര്‍ മരണത്തിലേക്ക് നീങ്ങുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Story Highlights: ECB Launches 61 Million Pounds Aid Package For English Cricket Amid Coronavirus Crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here