ക്ലബിൽ സാമ്പത്തിക പ്രതിസന്ധി; ക്രിസ്റ്റ്യാനോയെ യുവന്റസ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ ലീഗ് മാറ്റിവച്ചതിനെ തുടർന്ന് യുവൻ്റസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. താരങ്ങൾ ശമ്പളം വെട്ടിച്ചുരുക്കാൻ തയ്യാറായെങ്കിലും ക്ലബിൻ്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളെ ക്ലബ് റിലീസ് ചെയ്യുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ക്ലബ് വിടും. 2022 വരെയാണ് നിലവിൽ യുവൻ്റ്സിലെ ക്രിസ്റ്റാനോയുടെ കരാർ. ഈ കരാർ ക്ലബ് പുതുക്കില്ല. പകരം താരത്തെ വിൽക്കും. 62 മില്ല്യൺ യൂറോ എങ്കിലും ലഭിക്കാതെ ക്രിസ്റ്റ്യാനോയെ ക്ലബ് ഒഴിവാക്കില്ലെന്നാണ് വിവരം. പക്ഷേ, കരിയറിൻ്റെ അവസാനത്തിൽ എത്തിനിൽക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് അത്ര തുക ലഭിക്കുക എന്നത് പ്രയാസമാകും.
നിലവിൽ, സ്വന്തം നാടായ മെദീരയിൽ സ്വയം ഐസൊലേഷനിലാണ് ക്രിസ്റ്റ്യാനോ. യുവൻ്റസിലെ സഹതാരം ഡാനിയൽ റുഗാനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇറ്റലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
അതേ സമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. എട്ടരലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനിലും ഇറ്റലിയിലും കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസങ്ങളിലേത് പോലെ മരണ നിരക്ക് ഉയരുകയാണ്.
837 പേരാണ് കഴിഞ്ഞ നാലു മണിക്കൂറിനിടയിൽ ഇറ്റലിയിൽ മാത്രം മരിച്ചത്. 4000 ലധികം പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. 12428 പേരാണ് സ്‌പെയിനിൽ മാത്രം മരിച്ചത്. ഇറ്റലിയിൽ ഇന്നലെ 748 പേരാണ് മരിച്ചത്. 7967 പേർ പുതിയതായി രോഗബാധിതരായി. 8464 പേരാണ് സ്‌പെയിനിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
Story Highlights: Juventus could reportedly sell Cristiano Ronaldo amid coronavirus pandemic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here