കാത്തിരുന്ന വിവാഹം മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങി ഡോക്ടർ ഷിഫ മുഹമ്മദ്

സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പലരും വിവാഹങ്ങൾ ലളിതമായി നടത്തുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കണ്ണൂർ സ്വദേശിയായ ഒരു യുവ ഡോക്ടർ വിവാഹം മാറ്റിവച്ച് സ്വന്തം ജീവൻ പോലും പണയംവച്ച് കൊവിഡ് രോഗികളെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
കണ്ണൂർ പരിയാരം മെഡിക്കൽ കേളജ് ആശുപത്രിയിലെ ഹൗസ് സർജനാണ് ഡോ.മുഹമ്മദ് എം ഷിഫ. മാർച്ച് 29ന് നടക്കേണ്ടിയിരുന്ന വിവാഹമാണ് ജീവന് വേണ്ടി പോരാടുന്ന രോഗികൾക്കായി ഷിഫ മാറ്റി വച്ചത്. അന്ന് വിവാഹ വസ്ത്രത്തിന് പകരം ഗ്ലൗസും മാസ്‌ക്കുമടങ്ങുന്ന കൊവിഡ് സുരക്ഷാ വസ്ത്രമണിഞ്ഞ് പതിവ് പോലെ ആശുപത്രി തിരക്കുകളേക്ക് നിങ്ങി ഈ യുവതി. ‘വിവാഹം ഇനിയും നടത്താം, എന്നാൽ ആശുപത്രി ഐസൊലേഷൻ വാർഡുകളിൽ ജീവന് വേണ്ടി പൊരുതുന്ന എന്റെ രോഗികളുടെ കാര്യം അതല്ല’-ഷിഫ പറയുന്നു.
എൻസിപി നേതാവും കോഴിക്കോട് എൽഡിഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമമ്ദിന്റെ മകളാണ് ഡോ.ഷിഫ. ഷിഫയുടെ പ്രതിശ്രുത വരനായ അനസ് മുഹമ്മദും ഈ തീരുമാനത്തിന് പിന്തുണ നൽകി. ദുബായിലെ വ്യവസായിയാണ് അനസ്.
സംസ്ഥാനത്ത് കൊറോണ പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളജ് കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കാനുള്ള കേന്ദ്രമാക്കി സർക്കാർ മാറ്റിയിരുന്നു.
Story Highlights- Kerala Doctor Cancels Wedding to Serve covid Patients , coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here