കൊവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു

കൊവിഡ് 19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരീദ് ആണ് മരിച്ചത്. 67 വയസായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായും മരണവിവരം നാട്ടിൽ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രിയോടെ മരണ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. അർബുദരോഗത്തിന് ചികിത്സയിലായിരുന്ന പരീദിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് 19 സ്ഥിരീകിരച്ചത്. തുടർന്ന് ദുബൈയിലെ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് മാസം മുന്പാണ് പരീദ് നാട്ടിൽ നിന്നും മക്കളോടൊപ്പം ദുബൈയിൽ എത്തിയത്. നിലിവിൽ ദുബൈയിലുള്ള പരീദിന്റെ കുടുംബം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മൃതദേഹം കൊവിഡ് 19 പ്രോട്ടോകോൾ പ്രകാരം ദുബൈയിൽ തന്നെ സംസ്‌കരിക്കും.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top