മുംബൈ ധാരാവിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു

മുംബൈ ധാരാവി ചേരി മേഖലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. 56കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിയോൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ 10 പേരെ സമ്പർക്ക വിലക്കിൽ നിർത്തിയിട്ടുണ്ട്. രോഗബാധിതൻ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്. ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ കർശന ജാഗ്രതയാണ് പുലർത്തുന്നത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 320 കൊവിഡ് കേസുകളിൽ പകുതിയും മുംബൈ നഗരത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here