Advertisement

ഡൽഹിയിൽ നക്ഷത്രങ്ങൾ കാണുന്നത് ആദ്യമായാണ്; ലോക്ക് ഡൗണിൽ വായുമലിനീകരണം ഇല്ലാതായെന്ന് യുവരാജ് സിംഗ്

April 1, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വായുമലിനീകരണവും ശബ്ദമലിനീകരണവും ഇല്ലാതായെന്ന് കുറഞ്ഞെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായി ആകാശത്ത് നക്ഷത്രങ്ങൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

“ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായി ഞാൻ ഡൽഹിയിൽ നക്ഷത്രങ്ങളെ കണ്ടു. ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ലാതായി. അത് ഭൂമിക്ക് നല്ലതാണ്. ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുമ്പോൾ, ഒരു ദിവസത്തേക്കെങ്കിലും കാറുകൾ പുറത്തിറക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഒരു ദിവസമെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നും ഭൂമിയെ ബഹുമാനിക്കുമെന്നും മരങ്ങൾ നട്ടു പിടിപ്പിക്കുമെന്നും നമ്മൾ പ്രതിജ്ഞ എടുക്കണം. ഏത് തരത്തിലുള്ള മലിനീകരണവും ഒഴിവാക്കണം”- യുവരാജ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സർക്കാരുകളും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാത്രമേ പിന്തുടരാൻ പാടുള്ളൂ. ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. കൈകൾ ഇടക്കിടെ കഴുകണം, കുടിയേറ്റ കർഷകരുടെ അവസ്ഥ കാണുമ്പോൾ ഹൃദയം പിടയുകയാണ്. അവരെ സംരക്ഷിക്കണം. വൈറസ് ബാധ പടരാതിരിക്കൽ നമ്മുടെ കടമയാണെന്നും യുവി കൂട്ടിച്ചേർത്തു.

അതേ സമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1400 ന് അടുത്തെത്തി. 39 പേർ മരണപ്പെട്ടു. മഹാരാഷ്ട്രയിൽ മാത്രം 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്ര, അന്ധ്രാപ്രദേശ് , ഡൽഹി, തമിഴ്‌നാട് , മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Story Highlights: No air pollution and no noise pollution says yuvraj singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here